Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളങ്ങളില്‍ സിബിഐ റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ സിബിഐ നടത്തിയ റെയ്ഡില്‍ രേഖകളില്ലാതെ വിദേശ കറന്‍സി ഉള്‍പ്പടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.

രാജ്യവ്യാപകമായി വിമാനത്താവളങ്ങളില്‍ സിബിഐ ഈ ആഴ്ച നടത്തുന്ന റെയ്ഡിന്റെ ഭാഗമായാണ് ഒക്ടോബര്‍ 11 ബുധനാഴ്ച വൈകീട്ട് ഒരേ സമയം മൂന്ന് വിമാനത്താവളങ്ങളിലും പരിശോധന നടത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോ വിഭാഗത്തിലെ ദേശസാല്കൃത ബാങ്കു ശാഖയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 480 ദിനാറും കോഴിക്കോട് വിമാനത്താവളത്തിലെ കാര്‍ഗോയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 11,000 രൂപയും സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

തിരുവനന്തപുരത്ത് എയര്‍ കാര്‍ഗോ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും രേഖകളില്ലാതെ 85,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. സിബിഐ സൂപ്രണ്ട് ശ്രീലേഖയുടെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ് നടന്നത്. വിശദമായ റിപ്പോര്‍ട്ടു ലഭിച്ചതിനു ശേഷം ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+