പുണ്യാഹം: സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന്
തിരുവനന്തപുരം: ഗുരുവായൂരിലെ പുണ്യാഹ വിവാദത്തില്‍ സര്‍ക്കാര്‍ നയം ഒക്ടോബര്‍ 15നു മുമ്പ് വ്യക്തമാക്കണമെന്ന് എസ്എന്‍ഡിപി യോഗം ആവശ്യപ്പെട്ടു.
തന്ത്രിയുടെ നടപടിക്കെതിരേ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു നടത്തുന്ന വാഹനറാലി ഒക്ടോബര്‍ 11 ബുധനാഴ്ച വര്‍ക്കലയില്‍ ഉദ്ഘാടനം ചെയ്ത ശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഈ ആവശ്യം ഉന്നയിച്ചത്. ഒക്ടോബര്‍ 15നാണ് റാലി ഗുരുവായൂരില്‍ ഏത്തുന്നത്.
പുണ്യാഹം ശരിയായിരുന്നോ തെറ്റായിരുന്നോ എന്നഭിപ്രായം പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം തങ്ങളുടേതായ നടപടികളുമായി എസ്എന്‍ഡിപി മുന്നോട്ടുപോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അതേസമയം ജനതാദള്‍ സംസ്ഥാന ഘടകം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും എല്ലാ ഭക്തജനങ്ങള്‍ക്കും തുറന്നുകൊടുക്കുന്നതിന് ആവശ്യമായ നിയനിര്‍മ്മാണം നടത്തണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. ജനതാദളുകാരനായ ദേവസ്വം മന്ത്രി സി.കെ.നാണു ഈ നിര്‍ദ്ദേശം ഒക്ടോബര്‍ 27നു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്നറിയുന്നു.












Click it and Unblock the Notifications