പട്ടിണിമരണം വീണ്ടും
പത്തനംതിട്ട: കേരളത്തില്‍ വീണ്ടും പട്ടിണി മരണം. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട പഞ്ചായത്തിലാണ് പട്ടിണിമരണം നടന്നതായി റിപ്പോര്‍ട്ടുകള്‍. വെട്ടത്ത് നാരായണന്‍ എന്ന വൃദ്ധന്‍ ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച മരണപ്പെട്ടത് പട്ടിണി മൂലമാണെന്ന് കരുതപ്പെടുന്നു.
രണ്ടു മാസമായി അസുഖമായി കിടപ്പിലായിരുന്ന നാരായണനെ കഴിഞ്ഞയാഴ്ചയാണ് നാട്ടുകാര്‍ ആശുപത്രിയിലാക്കിയത്. എന്നാല്‍ കടുത്ത അനീമിയമൂലം മരുന്നുകളോട് പ്രതികരിക്കാതെ നാരായണന്‍ മരിക്കുകയായിരുന്നു.
നാരായണന്‍ കിടപ്പിലായതോടെ കുടുംബം പട്ടിണിയിലാകുകയായിരുന്നു. ഭാര്യ നേരത്തേ മരിച്ചു പോയ നാരായണന്റെ മൂന്ന് മക്കള്‍ രോഗികളും മന്ദബുദ്ധികളുമാണ്. റബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്ന നാരായണന്റെ തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
എന്നാല്‍ നാരായണന്‍ കിടപ്പിലായതോടെ ഈ വരുമാനം നിലച്ചു. പട്ടിണിയിലായ കുടുംബത്തെ സഹായിക്കാന്‍ ആരുമില്ലായിരുന്നു. അസുഖത്തേക്കാള്‍ ഏറെ പട്ടിണിയാണ് നാരായണന്റെ മരണത്തിനു കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications