ക്ലാസില്‍ കയറ്റാത്തതിന് അധ്യാപകനെ വിദ്യാര്‍ഥി കുത്തി
പാലക്കാട്: ക്ലാസില്‍ കയറാന്‍ അനുവദിക്കാത്തതിന് അധ്യാപകനെ വിദ്യാര്‍ഥി കത്തി കൊണ്ട് കുത്തി പരിക്കേല്പിച്ചു. വയറ്റത്ത് മുറിവേറ്റ നെന്മാറ ബോയ്സ് സ്കൂളിലെ അധ്യാപകനായ എറാട്ടെ വീട്ടില്‍ സി.വാസുദേവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒമ്പതാം ക്ലാസ ്വിദ്യാര്‍ഥിയായ സൈഫുദ്ദീനാണ് വാസുദേവനെ കുത്തിയത്. സ്ഥിരമായി ക്ലാസില്‍ വൈകി വരാറുണ്ടായിരുന്ന സൈഫുദ്ദീനോട് രക്ഷിതാവിനെ കൂട്ടികൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്നു അധ്യാപകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി അക്രമാസക്തനായത്. കത്തി പുറത്തെടുത്ത് മൂന്ന് തവണ സൈഫുദ്ദീന്‍ വാസുദേവനെ കുത്തി. സൈഫുദ്ദീന്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
പൊലീസ് സൈഫുദ്ദീന്റെ പേരില്‍ കേസെടുത്തു.
രണ്ടു മാസം മുമ്പ് നെന്മാറ സ്കൂളിലെ ഒരു വിദ്യാര്‍ഥി അധ്യാപകനെ മര്‍ദിച്ചിരുന്നു. വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.












Click it and Unblock the Notifications