റഷ്യ ഇന്ത്യക്ക് ആണവ ഇന്ധനം വിതരണം ചെയ്യും
മോസ്കോ: ആണവറിയാക്ടറുകളില്‍ ഉപയോഗിക്കാനുള്ള ആണവ ഇന്ധനം റഷ്യ ഇന്ത്യക്കു വിതരണം ചെയ്യും. റഷ്യന്‍ ആണവോര്‍ജ വകുപ്പു മന്ത്രി യെവ്ജനി അദാമോവാണ് ഒക്ടോബര്‍ 12വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
തീരുമാനം അമേരിക്കയെയും മറ്റു ആണവ രാഷ്ട്രങ്ങളെയും പ്രകോപിപ്പിക്കാനിടയുണ്ടെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ടു ചെയ്തു. 1998-ല്‍ നടത്തിയ ആണവ പരീക്ഷണത്തെ തുടര്‍ന്ന് ഈ രാഷ്ട്രങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ ഇന്ത്യയുമായി നിലവിലുള്ള കരാറനുസരിച്ചാണ് റഷ്യ ഇന്ത്യക്ക് ആണവ ഇന്ധനം വിതരണം ചെയ്യുന്നതെന്ന് അദാമോവ് പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കയുടെയോ മറ്റു രാഷ്ട്രങ്ങളുടെയോ പ്രതികരണത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ആണവനിര്‍വ്യാപന നയത്തോടുള്ള പ്രതിബദ്ധതയും യുറേനിയം, പ്ലൂട്ടോണിയം എന്നിവ സമാധാനാവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന നയവും അദാമോവ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications