Get Updates
Get notified of breaking news, exclusive insights, and must-see stories!

കുല്‍സും നവാസ് വീട്ടുതടങ്കലില്‍

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസിനെ പട്ടാളഭരണകൂടം ഒക്ടോബര്‍ 11ബുധനാഴ്ച രാത്രി വീട്ടുതടങ്കലിലാക്കി. റാവല്‍പിണ്ടിയില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ തടഞ്ഞു വച്ചിരിക്കുന്ന ഇവരെ ഇസ്ലാമാബാദില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞിരിക്കുകയാണ്.

നവാസ് ഷെരീഫിനെ പുറത്താക്കി പട്ടാളമേധാവി ജനറല്‍ പര്‍വേസ് മുഷാറഫ് അധികാരം പിടിച്ചെടുത്തതിന്റെ ഒന്നാം വാര്‍ഷികമാണ് ഒക്ടോബര്‍ 12 വ്യാഴാഴ്ച. നവാസ് ഷെറീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് പാര്‍ട്ടി പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത് തടയാനാണ് കുല്‍സും നവാസിനെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.

ഒക്ടോബര്‍ 11 ബുധനാഴ്ച രാത്രിയാണ് കുല്‍സും നവാസിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് വിവരം പുറത്താക്കിയത് ഒക്ടോബര്‍ 12 വ്യാഴാഴ്ചയും. വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി മുസ്ലീം ലീഗ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയിട്ടുണ്ട്.

പട്ടാള അട്ടിമറിക്കു ശേഷം നവാസ് ഷെരീഫിനേയും നിരവധി പാര്‍ട്ടി നേതാക്കളെയും ജയിലിലാക്കിയിരിക്കുകയാണ് മുഷറഷ് ഭരണകൂടം. മുഷറഫിനെ കൊലപ്പെടുത്താന്‍ വിമാനാപകടം ആസൂത്രണം ചെയ്തുവെന്ന കുറ്റത്തിന് ഷെരീഫ് ജീവപര്യന്തം തടവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+