വിപണിയില്‍ വീണ്ടും തകര്‍ച്ച , സൂചികയില്‍ വന്‍ ഇടിവ്
മുംബൈ: ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഓഹരി വിപണി വീണ്ടും തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. കരടികള്‍ ആധിപത്യം ഉറപ്പിച്ച വിപണിയില്‍ എല്ലാ വിഭാഗം ഓഹരികളുടെയും വില താണു. കരടികള്‍ ഓഹരികളെ അടിച്ചു താഴ്ത്തുകയായിരുന്നു. മുംബൈ വിപണി 108 പോയിന്റും നാഷണള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 27 പോയിന്റും താഴ്ന്നു.
മുംബൈനിലവാരം
ഒടുവിലത്തെ നില - 3739.30
തുടങ്ങിയത് - 3846.82
താഴ്ച - 107.52
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1178
തുടങ്ങിയത് - 1205
താഴ്ച - 4.00
വില കൂടിയ ഓഹരികള്‍
റാന്‍ബാക്സി, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, എം ടി എന്‍ എല്‍
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സത്യം, സീ ടെലിഫിലിം,എന്‍ ഐ ഐ ടി, കാസ്ട്രോള്‍, ലാര്‍സണ്‍ ആന്‍ഡ് ടുബ്രോ, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ ലീവര്‍, എ സി സി
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 46.09
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications