സോഫ്റ്റ്വെയര്‍: ഇന്ത്യയുമായി ജര്‍മ്മനി സഹകരിക്കും
ബെര്‍ലിന്‍:ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനികളുമായി സഹകരണത്തിന് ജര്‍മ്മനി തയ്യാറാണെന്ന് ജര്‍മ്മന്‍ വ്യവസായ സംരംഭകരുടെ ചേംബര്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് സംയുക്തസംരംഭങ്ങള്‍ തുടങ്ങാന്‍ തങ്ങല്‍ തയ്യാറാണെന്ന് ബ്രെമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തലവന്‍ ജുര്‍ഗണ്‍ ഷാര്‍സിന്‍സ്കി ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ രംഗത്തെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
ജര്‍മ്മനിയില്‍ സോഫ്റ്റ്വെയര്‍ രംഗത്തെ പ്രഫഷണലുകളുടെ ദൗര്‍ലഭ്യം വളരെയധികമാണ്.ഗ്രീന്‍ കാര്‍ഡ് നിയമങ്ങളില്‍ ഇളവു വരുത്തി കൂടുതല്‍ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ വിദഗ്ധരെ ജര്‍മ്മനിയില്‍ എത്തിക്കുന്നതു കൊണ്ടു മാത്രം ഇതു പരിഹരിക്കപ്പെടുന്നില്ല. മറിച്ച് ജര്‍മ്മന്‍ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളുമായി വ്യാപാരബന്ധങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു- ഷാര്‍സിന്‍സ്കി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പ്രതിനിധി സംഘം നിരവധി ജര്‍മ്മന്‍ കമ്പനികളുമായി സോഫ്റ്റ്വെയര്‍ രംഗത്തെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. 2008 ല്‍ 22500 കോടി രൂപയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത ്യയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ 24 ശതമാനം മാത്രമാണ് യൂറോപ്പിലേക്കുള്ളത്. എന്നാല്‍ അമേരിക്കയിലേയ്ക്ക് 60 ശതമാനം കയറ്റുമതിയുണ്ട്. യൂറോപ്പിലെ വന്‍സാധ്യതകള്‍ മുതലാക്കാനാണ് ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ രംഗം ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications