വാജ്പേയി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു
ദില്ലി: അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ദേശീയമുന്നണി സര്‍ക്കാര്‍ ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു.മൂന്നാമതു തവണ അധികാരമേറ്റ വാജ്പേയി ഇതാദ്യമായി ഭരണത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
കഴിഞ്ഞ രണ്ടു തവണയും അധികാരത്തില്‍ നിന്നു പുറത്തു പോകേണ്ടി വന്നെങ്കിലും ബി ജെ പി നേതൃത്വം കൊടുക്കുന്ന ഈ സര്‍ക്കാര്‍ ഇത്തവണ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് കരുതപ്പെടുന്നത് . മുന്‍ തവണകളിലേതില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ സര്‍ക്കാരിന് സഖ്യകക്ഷികളില്‍ നിന്നു കാര്യമായ ഭീഷണി ഒന്നും ഉണ്ടാകുന്നില്ല. എങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ഇടയ്ക്കിടെ വാജ്പേയിയെ വിഷമിപ്പിക്കുന്നുണ്ട്. ഒപ്പം ആര്‍ എസ് എസിന്റെ ചില പടലപ്പിണക്കങ്ങളും.
ആദ്യ തവണ 13 ദിവസം മാത്രം അധികാരത്തിലിരുന്ന വാജ്പേയി രണ്ടാം തവണ തന്റെ സര്‍ക്കാരിന്റെ ആയുസ് 11 മാസം നീട്ടിയെടുത്തു. ഇത്തവണ അഞ്ചു വര്‍ഷവും ഭരിക്കണമെന്നുള്ള ഉറച്ച തീരുമാനത്തോടെയാണ് സര്‍ക്കാര്‍ മുന്നേറുന്നത്.












Click it and Unblock the Notifications