Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു: കശ്മീരില്‍ ഒക്ടോബര്‍ 12 വ്യാഴാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ 12 തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു. തീവ്രവാദികളില്‍ നിന്ന് വന്‍ ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട തീവ്രവാദികളില്‍ നാലു പേര്‍ പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരാണ്. പൂഞ്ച്, അഖ്നൂര്‍ മേഖലകളില്‍ നടന്ന രണ്ടു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സുരക്ഷാസേന വിഫലമാക്കുന്നതിനിടയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. 46 ഗ്രനേഡുകള്‍, അഞ്ച് ആര്‍പിജി റോക്കറ്റുകള്‍, അത്യാധുനിക എകെ തോക്കുകള്‍, സ്ഫോടനത്തിനുപയോഗിക്കുന്ന ഏഴ് സ്വിച്ചുകള്‍,ഒരു വയര്‍ലെസ് സെറ്റ്, ഒരു ബൈനോക്കുലര്‍ എന്നിവ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് ഇന്ത്യന്‍ സേന പിടിച്ചെടുത്തു.

മോര്‍ തെഹ്സിലിലെ തിന്മാര്‍ഗ് ഗ്രാമത്തില്‍ തീവ്രവാദികള്‍ പതിയിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ ആറു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജായ്സ്- എ- മുഹമ്മദ്, അല്‍- ബദര്‍ എന്നീ സംഘടനകളില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍. ഇവരില്‍ നിന്ന് മൂന്ന് എകെ തോക്കുകള്‍, 24 മാഗസിനുകള്‍, 40 ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് സെറ്റ്, 125 റൗണ്ട് തിര എന്നിവ കണ്ടെടുത്തു. ഇവിടെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സേനയിലെ ജവാന്‍ ദേവേന്ദര്‍ ഭാരതി മരിച്ചത്.

ബനിഹല്‍ മേഖലയില്‍ ചഞ്ജ്ലുവില്‍ നടത്തിയ തിരച്ചിലിലാണ് രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+