Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ് ഫിബ്രവരിയില്‍..?

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2001 ഫിബ്രവരിയില്‍ നടത്താന്‍ സംസ്ഥാന തിരഞ്ഞടുപ്പു കമ്മീഷന്‍ ആലോചിക്കുന്നു. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി ഏപ്രിലിലാണ് അവസാനിക്കുന്നത്.

എന്നാല്‍ മാര്‍ച്ച് 14-ന് എസ്എസ്എല്‍സി പരീക്ഷയും ഏപ്രില്‍ മാസത്തില്‍ വിവിധ സര്‍വകലാശാലാ പരീക്ഷകളും നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പു നേരത്തെ നടത്താനാണ് കമ്മീഷന്‍ ഒരുങ്ങുന്നത്. പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫിബ്രവരിയിലാണ് നടക്കുന്നത്. ഇതിനോടൊപ്പം കേരളത്തിലെ തിരഞ്ഞെടുപ്പും നടത്താനാണ് കമ്മീഷന്റെ നീക്കം.

മാര്‍ച്ച് ഒന്നിന് പുതിയ നിയമസഭ നിലവില്‍ വരുന്ന തരത്തില്‍ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തീകരിക്കാനാണ് ആലോചന. പുതുതായി നിലവില്‍ വരുന്ന സര്‍ക്കാരാണ് ബജറ്റ് അവതരിപ്പിക്കുക. തിരഞ്ഞെടുപ്പു ഏപ്രിലില്‍ തന്നെയാണ് നടക്കുന്നതെങ്കില്‍ നിലവിലുള്ള സര്‍ക്കാരായിരിക്കും ഇടക്കാലബജറ്റും സമ്പൂര്‍ണ്ണ ബജറ്റും അവതരിപ്പിക്കുക.

നിയമസഭാ തിരഞ്ഞടുപ്പിന് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനു പ്രാരംഭ നടപടികള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പുതിയ വോട്ടര്‍ പട്ടിക ജനുവരി രണ്ടിന് പ്രസിദ്ധീകരിക്കത്തക്ക രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പകുതിയിലേറെ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാനും കമ്മീഷന് ആലോചനയുണ്ട്. ഈ സംവിധാനത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരും സമ്മതിദായകരും തൃപ്തി രേഖപ്പെടുത്തിയത് കമ്മീഷനെ ഇക്കാര്യത്തില്‍ സഹായിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+