കൊച്ചി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബു ഭീഷണി. ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും വിമാനത്താവളം അരിച്ചുപെറുക്കിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
ഒക്ോബര്‍ 13 വെള്ളിയാഴ്ച പുലര്‍ച്ചെയോടെ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലെ ഫോണില്‍ ബോംബ് ഭീഷണിയുടെ സന്ദേശം എത്തുകയായിരുന്നു. രാവിലെ ഏഴിന് വിമാനത്താവളത്തില്‍ ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള അസിസ്റ്റന്റ് കമാന്‍ഡന്റ് കെ പി ജോസഫ്, ഡി വൈ എസ് പി മാത്യു ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനയാരംഭിച്ചു.
എട്ട് മണി വരെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ സമയത്ത് വിമാനങ്ങളൊന്നും പുറപ്പെടാനുണ്ടായിരുന്നില്ല. ലാന്‍ഡ് ചെയ്ത വിമാനങ്ങളിലും പരിശോധന നടത്തി. ബോംബൊന്നും കണ്ടെത്താനായില്ലെങ്കിലും രാവിലെ പത്ത് വരെ വിമാനത്താവളത്തില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില.്ല
അതേ സമയം വിമാനത്താവളത്തില്‍ കോള്‍ ഡിറ്റക്ടര്‍ സംവിധാനമില്ലാത്തതിനാല്‍ വ്യാജഫോണ്‍ സന്ദേശങ്ങള്‍ തിരിച്ചറിയാനാവുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു .












Click it and Unblock the Notifications