നവംബര്‍ മൂന്ന് മുതല്‍ ബസ് സമരം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിത കാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കും. ഭീമമായ ഡീസല്‍വില വര്‍ധനയെത്തുടര്‍ന്ന് ബസ് വ്യവസായം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊള്ളുന്നതെന്ന് ഓള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ബസ് സര്‍വീസുകളുടെ സ്തംഭനം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.സി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ബസ് ചാര്‍ജ് കിലോമീറ്ററിന് 35 പൈസയാക്കി വര്‍ധിപ്പിക്കുക, എല്ലാ വിധ സൗജന്യയാത്രകളില്‍ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കുക, സ്വകാര്യബസുകളുടെ വാഹന നികുതി അടയ്ക്കുന്നതിനുള്ള ഗ്രേസ് പീരിഡ് 90 ദിവസം ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.
പണമുടക്കിനു മുന്നോടിയായി ഒക്ടോബര്‍ 24 ചൊവാഴ്ച രാവിലെ 11 മുതല്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തും.












Click it and Unblock the Notifications