ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും
തിരുവനന്തപുരം: ഡീസല്‍വില ഉയര്‍ത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സാധ്യത. സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി സി കെ നാണു ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി.
കേന്ദ്രസര്‍ക്കാര്‍ ഡീസല്‍വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ബസ് ചാര്‍ജ് ഉയര്‍ത്തേണ്ടി വരുമെന്ന് മന്ത്രി നാണു ഒക്ടോബര്‍ 13 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വില വര്‍ധനയെത്തുടന്ന് കെ എസ് ആര്‍ ടി സിക്ക് പ്രതിമാസം രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ അധികച്ചിലവ് വരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഡീസല്‍വിലവര്‍ധന പിന്‍വലിക്കുന്നകാര്യം കേന്ദ്രപരിഗണനയിലുള്ളതു കൊണ്ടാണ് തത്കാലം കേരളത്തില്‍ ബസ് ചാര്‍ജ് ഉ യര്‍ത്താത്തത്. കര്‍ണാടക, ആന്ധ്രപ്രദേശ്, മഗാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications