തിരുവനന്തപുരത്ത് എസ്എഫ്ഐ-എബിവിപി സംഘട്ടനം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കാമ്പസില്‍ വെച്ച് എസ്എഫ്ഐ, എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കേരള യൂണിവേഴ്സിറ്റി സെനറ്റ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ഒക്ടോബര്‍ 12 വ്യാഴാഴ്ച എംജി കോളജില്‍ സെനറ്റ് തിരഞ്ഞെടുപ്പിന് പത്രിക നല്‍കാന്‍ ഒരു എസ്എഫ്ഐ പ്രവര്‍ത്തകയെ എബിവിപിക്കാര്‍ അനുവദിക്കാത്ത സംഭവത്തിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച സംഘട്ടനമുണ്ടായത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് എബിവിപിക്കാര്‍ക്കും രണ്ട് എസ്എഫ്ഐക്കാര്‍ക്കുമാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ആറ് സീറ്റുകള്‍ എസ്എഫ് ഐയും ഒരു സീറ്റ് എഐഎസ്എഫും നേടി. കെഎസ്യുവിന് മൂന്ന് സീറ്റുണ്ട്.












Click it and Unblock the Notifications