Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപ് കോണ്‍ഗ്രസ് മഹാസംഗമം നവംബര്‍ രണ്ടിന്

കൊച്ചി: ലക്ഷദ്വീപ് കോണ്‍ഗ്രസ് ടെറിട്ടോറിയല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസംഗമം നവംബര്‍ രണ്ടിന് തുടങ്ങും. അമനി ദ്വീപില്‍ നടക്കുന്ന മൂന്നു ദിവസത്തെ സംഗമം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യും.

ലക്ഷദ്വീപ് എംപിയും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ പി.എം.സഈദ്, ലക്ഷദ്വീപ് കോണ്‍ഗ്രസ് പ്രസിഡന്റ് യു.സി.കെ.തങ്ങള്‍ എന്നിവര്‍ ഒക്ടോബര്‍ 13 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

എഐസിസി ഭാരവാഹികളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സംഗമത്തിനെത്തും. ലക്ഷദ്വീപിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുക്കും.

താഴേത്തട്ടിലെ പ്രവര്‍ത്തകരും ജനങ്ങളുമായി നേതാക്കള്‍ക്ക് സമ്പര്‍ക്കമുണ്ടാക്കുകയാണ് മഹാസംഗമത്തിന്റെ ലക്ഷ്യമെന്ന് സഈദ് പറഞ്ഞു. ജനങ്ങളുമായി അടുത്തിടപഴകിയാലെ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

ലക്ഷദ്വീപിലെ മഹാസമ്മേളനം കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്പിന് തുടക്കമിടുമെന്ന് സഈദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+