സൂര്യനെല്ലി: ജാമ്യം നല്കിയതില്‍ പ്രതിഷേധം
ദില്ലി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
പ്രതികള്‍ക്ക് ജാമ്യം നല്കിയ ഹൈക്കോടതി നടപടിക്ക് യാതൊരു നീതീകരണവുമില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ബൃന്ദാ കാരാട്ട് പറഞ്ഞു. ഇത് ഓരോ പൗരന്റെയും മനഃസാക്ഷിക്കേറ്റ മുറിവാണെന്നും അവര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനോട് കോടതിയുടെ പ്രതികരണം ഇതാണെങ്കില്‍ മറ്റുതരത്തിലുള്ള പീഡനങ്ങളോട് എന്തു നിലപാടായിരിക്കും സ്വീകരിക്കുക എന്ന് ബൃന്ദ ചോദിച്ചു. ഇത്തരം കേസുകളുടെ പ്രാധാന്യം കുറച്ചു കാണുന്ന സ്ഥിതി താമസിയാതെ ഉണ്ടാവുമെന്നും അവര്‍ പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications