കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറുമാറ്റനിയമം പരിഷ്കരിക്കണം: സഈദ്

  • By Staff
Google Oneindia Malayalam News

കൊച്ചി: കൂറുമാറ്റ നിരോധന നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.എം.സഈദ് നിര്‍ദ്ദേശിച്ചു. എറണാകുളം പ്രസ് ക്ലബില്‍ ഒക്ടോബര്‍13വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂറുമാറിയ ജനപ്രതിനിധികളെ അവര്‍ വീണ്ടും ജനവിധി തേടി വിജയിക്കുന്നതു വരെ അയോഗ്യരാക്കണമെന്ന്് സഈദ് ആവശ്യപ്പെട്ടു. കൂറുമാറ്റ നിരോധന നിയമം പാലിക്കുന്നതിനു പകരം ലംഘിക്കുന്നതിനുള്ള പ്രവണതയാണ് രാഷ്ട്രീയ കക്ഷികളില്‍ കണ്ടുവരുന്നത്. ഒരു പാര്‍ട്ടിയും ഇതിനപവാദമല്ല. പലപ്പോഴും നിയമം നടപ്പാക്കാന്‍ പോലും സാധിക്കാതെ വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ ജെഎംഎം കോഴക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ചതു സംബന്ധിച്ച് അന്തിമാഭിപ്രായം പറയാറായിട്ടില്ലെന്ന് സഈദ് പറഞ്ഞു. കോടതി നടപടികള്‍ അവസാനിച്ചിട്ടില്ല. അപ്പീലിന്മേല്‍ ഉയര്‍ന്ന കോടതികള്‍ വാദം കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. അതിനു ശേഷം കുറ്റക്കാര്‍ ആരാണെന്നു തീരുമാനിക്കുന്നതാണുചിതമെന്നും അദ്ദേഹം പറഞ്ഞു.

റാവു ശിക്ഷിക്കപ്പെട്ടതു മൂലം കോണ്‍ഗ്രസ്സിന്റെ പ്രതിച്ഛായക്കു കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് സഈദ് പറഞ്ഞു. തെറ്റു ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ശ്രമിച്ച റാവുവിന് അതിന്റെ പേരില്‍ കോടതി കയറേണ്ടി വന്നപ്പോള്‍ പാര്‍ട്ടി സഹായിക്കാനെത്തിയില്ലല്ലോ എന്ന ചോദ്യത്തിന് സഈദ് മറുപടി നല്കിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X