Get Updates
Get notified of breaking news, exclusive insights, and must-see stories!

അധോലോക ശൈലിയില്‍ വന്‍മോഷണം

പെരിന്തണ്ണല്‍മണ്ണ: അധോലോക ശൈലിയില്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കാണിച്ചു ഡോക്ടറെ ഭീഷണിപ്പെടുത്തി ഒമ്പതംഗ സംഘം സ്വര്‍ണ്ണാഭരണങ്ങളടക്കം 1.85 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു.

മേലാറ്റൂര്‍ ഗവ. ആശുപത്രിയിലെ ഡോ. പി കെ അബ്ദുല്‍ ഗഫൂറിന്റെ ഉച്ചാരക്കടവിലുളള വീട്ടില്‍ വെച്ച് ഒക്ടോബര്‍ 12 വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്.

മോഷ്ടാക്കള്‍ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു.ഇവരെ കണ്ട ഡോക്ടര്‍ നിലവിളിച്ചപ്പോള്‍ മോഷ്ടാക്കള്‍ കത്തിയും തോക്കും കാണിച്ചു ഡോക്ടറെ ഭീഷണിപ്പെടുത്തി. സംഘത്തിലെ ഒരു കൂട്ടര്‍ ഡോക്ടറെ ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റൊരു കൂട്ടര്‍ ടെലിഫോണ്‍ , വൈദ്യുതി കണക്ഷനുകള്‍ വിഛേദിച്ചു. തുടര്‍ന്ന് ഭാര്യ സുലൈഖയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും 30 പവന്റെ ആഭരണങ്ങളും മൂന്നു വാച്ചും കൈക്കലാക്കി. സംഭവം നടക്കുമ്പോള്‍ ഡോക്ടറും ഭാര്യയും പരിചാരകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ആര്‍ സി ബുക്ക്, താക്കോല്‍, എന്നിവ വാങ്ങി.ഡോക്ടറുടെ ഫോണ്‍ നമ്പറും എഴുതിയെടുത്തു. കാര്‍ എറണാകുളത്തു നിന്നു കിട്ടുമെന്നറിയിച്ച മോഷണസംഘം കാറില്‍ കയറാന്‍ നോക്കിയപ്പോള്‍ അയല്‍ക്കാര്‍ ഓടിയെത്തി.

ഗേറ്റ് പുറത്തു നിന്ന് പൂട്ടി സംഘാംഗങ്ങള്‍ നാട്ടുകാരുമായി ഏറ്റുമുട്ടി. വടിവാള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ നാട്ടുകാരെ നേരിട്ടത്.നാട്ടുകാരില്‍ ചിലര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

ഒടുവില്‍ സംഘം മതില്‍ ചാടിക്കടന്ന് വീടിനു പിന്നിലുള്ള റബര്‍ത്തോട്ടത്തിലൂടെ ഓടി റോഡിലെത്തി ജീപ്പില്‍ രക്ഷപ്പെട്ടു. സംഘം ഉപേക്ഷിച്ച രണ്ടു പിക്കാസ്, കമ്പി, വടിവാള്‍, ചെരുപ്പ്, വസ്ത്രങ്ങള്‍, പെപ്സി കുപ്പികള്‍ എന്നിവ മുറ്റത്തുനിന്നും കണ്ടെടുത്തു.

സംഘാംഗങ്ങള്‍ എല്ലാവരും 30 വയസ്സിനു താഴെയുള്ളവരാണത്രെ. ഇവര്‍ രക്ഷപ്പെട്ട ജീപ്പ് പെരിന്തല്‍മണ്ണ ഭാഗത്തേക്കാണ് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഉന്നത പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണങ്ങള്‍ നടത്തി. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി.

മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തന്നെയുള്ള വെള്ളിയഞ്ചേരിയിലെ പാറേക്കാട്ടില്‍ ഉമ്മര്‍കുട്ടി ഹാജിയുടെ വീട്ടില്‍ ജൂലൈ 15 ന് എട്ടംഗ സംഘം കവര്‍ച്ച നടത്തിയിരുന്നു. രണ്ടിടത്തും ഒരേ സംഘം തന്നെയാവാം മോഷണം നടത്തിയതെന്നു പൊലീസ് സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+