ശ്രീലങ്കയില്‍ ഭരണഘടനാ പ്രതിസന്ധി ഒഴിവായി
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയുടെ കക്ഷിയായ പീപ്പിള്‍സ് അലയന്‍സ് സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായി. ഇതോടെ ആ രാജ്യത്ത് നിലനിന്നിരുന്ന ഭരണഘടനാ പ്രതിസന്ധി ഭീഷണി ഒഴിവായിരിക്കുകയാണ്.
മുസ്ലിം സഖ്യമായ നാഷണല്‍ യൂണിറ്റി അലയന്‍സ് ചന്ദ്രികയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് അലയന്‍സിന് പിന്തുണ നല്കുമെന്ന് ഒക്ടോബര്‍ 13 വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെയാണിത്. ഇതോടെ ചന്ദ്രികയുടെ കക്ഷിക്ക് പാര്‍ലമെന്റില്‍ 116 പേരുടെ പിന്തുണയായി. 225 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 113 സീറ്റുകളാണ് വേണ്ടത്.
പ്രതിപക്ഷമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയാല്‍ അത് ഭരണഘടനാ പ്രതിസന്ധിക്കു വഴിവെക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിും തമ്മിലുള്ള പോരാട്ടത്തിന് അത് വഴിവെക്കുമെന്നതാണ് രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
മുസ്ലിം സഖ്യത്തിന്റെ തലവനായ റൗഫ് ഹക്കീം ചന്ദ്രികയ്ക്ക് സോപാധിക പിന്തുണയാണ് നല്കിയിട്ടുള്ളത്. ഭാവിയില്‍ രാജ്യത്ത് നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പു വരുത്താന്‍ നൂറു ദിവസത്തിനകം സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം.












Click it and Unblock the Notifications