കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംവേ ഇന്ത്യ ഇ-കൊമേഴ്സിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്രമുഖ ഡയറക്ട് മാര്‍ക്കറ്റിംഗ് കമ്പനിയായ ആംവേ ഇന്ത്യ ഇ - കൊമേഴ്സിലേയ്ക്കു കടക്കുന്നു. കമ്പനി രണ്ടു മാസത്തിനുള്ളില്‍ ഇ- കൊമേഴ്സ് രംഗത്തേയ്ക്കു കടക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വില്യം എസ് പിങ്ക്നി അറിയിച്ചു. ആംവേയുടെ കൊച്ചി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു പിങ്ക്നി.

ഇന്റര്‍നെറ്റിലൂടെ വ്യാപാരം ഏര്‍പ്പെടുത്തിയാലും നേരിട്ടുള്ള വില്‍പനയില്‍ നിന്ന് പിന്മാറില്ലെന്ന് പിങ്ക്നി പറഞ്ഞു. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാകണമെങ്കില്‍ ഇനിയും സമയമെടുക്കും. ഇ-കൊമേഴ്സ് വ്യാപകമായാല്‍ പോലും റീട്ടെയ്ല്‍, ഡയറക്ട് വില്പനകള്‍ക്ക് ഭീഷണിയാകില്ലെന്ന് പിങ്ക്നി പറഞ്ഞു.

ആംവേ ഇന്ത്യയുടെ പ്രധാന വിപണികളിലൊന്നാണ് കേരളം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചര കോടിയുടെ വ്യാപാരം കേരളത്തില്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന് ഈയിനത്തില്‍ നികുതിയായി 1.2 കോടി രൂപ നേടാനായി.ആംവേ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്കാണ് കേരളത്തില്‍ കൂടുതല്‍ പ്രിയമെന്ന് പിങ്ക്നി പറഞ്ഞു.

പഴ്സണല്‍, ഹോംകെയര്‍ വിഭാഗങ്ങളിലായി ഇരുപതിലേറെ ഉത്പന്നങ്ങള്‍ ചെറുകിടവ്യവസായ മേഖലയില്‍ ആംവേ നിര്‍മിക്കുന്നുണ്ട്. ആംവേ ഇന്ത്യയില്‍ 151 കോടി രൂപയാണ് ഇതു വരെ മുടക്കിയിട്ടുള്ളത്. പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്നവയാണ് ആംവേ ഉത്പന്നങ്ങള്‍. പ്രകൃതിയില്‍ തന്നെ ലയിച്ചുചേരുന്ന ഇവയില്‍ ഫോസ്ഫേറ്റുകള്‍ അടങ്ങിയിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് സെല്ലിംഗ് കമ്പനികളിലൊന്നായ അമേരിക്കയിലെ ആംവേ കോര്‍പറേഷനില്‍ പങ്കാളിയാണ് ആംവേ ഇന്ത്യ. ആംവേ കോര്‍പറേഷന്‍ നിര്‍മിക്കുന്ന 450 ഉത്പന്നങ്ങളും കാറ്റലോഗിലൂടെ വിപണനം ചെയ്യുന്ന 3000 ഉത്പന്നങ്ങളും സമീപഭാവിയില്‍ ഇന്ത്യയില്‍ വിതരണത്തിനെത്തും. 40 വര്‍ഷം പൂര്‍ത്തിയാക്കിയ കമ്പനിക്ക് 80 രാജ്യങ്ങളില്‍ വിതരണശ്രംഖലയുണ്ട്. ഇന്ത്യയില്‍ മൂന്ന് ലക്ഷം വിതരണക്കാര്‍ ഉണ്ടെന്നും പിങ്ക്നി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X