Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്‍ ബാങ്ക് മ്യൂച്വല്‍ ഫണ്ട് കേന്ദ്രം കോട്ടയത്ത്

കോട്ടയം: കാനറ ബാങ്കിന്റെ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ സേവനം നല്കുന്ന കാന്‍ ബാങ്ക് മ്യൂച്വല്‍ ഫണ്ട് കേന്ദ്രം കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച കോട്ടയം കേന്ദ്രം ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരും ഇതോടൊപ്പം പുതിയ ശാഖ ആരംഭിച്ചിട്ടുണ്ട്.

കാന്‍ ബാങ്ക് മ്യൂച്വല്‍ ഫണ്ടിന്റെ നിക്ഷേപ മൂലധനാടിത്തറ വര്‍ദ്ധിപ്പിക്കുമെന്ന് ബാങ്ക് ചെയര്‍മാന്‍ കെ വി ഹെഗ്ഡേ അറിയിച്ചു. ഇപ്പോഴത്തെ 800 കോടി രൂപയില്‍ നിന്നും 3000 കോടി രൂപയായി മൂലധനനിക്ഷേപം ഉയര്‍ത്തലാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

13 വര്‍ഷം കൊണ്ട് കാന്‍ബാങ്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം അഞ്ച് ലക്ഷം ആയി ഉയര്‍ന്നു. പദ്ധതിയുടെ 14 സ്കീമുകളില്‍ എട്ടും നിക്ഷേപകരുടെ ഇച്ഛാനുസൃതം തെരഞ്ഞെടുക്കാവുന്നവയാണെന്ന് ഹെഗ്ഡേ അറിയിച്ചു.

വായ്പ, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് വിഭാഗങ്ങളിലായി രണ്ട് പുതിയ പദ്ധതികള്‍ കൂടി ഏര്‍പ്പെടുത്താന്‍ കാന്‍ ബാങ്ക് ഫണ്ട് നടപടികള്‍ സ്വീകരിച്ചു തുടങ്ങി. കാനറാ ബാങ്ക് സബ്സിഡിയറി കമ്പനിയായ കാന്‍ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സര്‍വീസസ് ആണ് കാന്‍ ബാങ്ക് മ്യൂച്വല്‍ ഫണ്ടിന്റെ മൂലധന നിര്‍വഹണം നടത്തുന്നത്. ഇതിന് കോട്ടയത്തുള്‍പ്പെടെ ഇന്ത്യയില്‍ 18 സ്ഥലങ്ങളില്‍ ശാഖകള്‍ ഉണ്ട്. ഇതില്‍ ഒമ്പതെണ്ണം ഇന്‍വെസ്റ്റര്‍ റിലേഷന്‍ സര്‍വീസ് സെന്ററുകളാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+