Get Updates
Get notified of breaking news, exclusive insights, and must-see stories!

സമുദ്രോത്പന്ന കയറ്റുമതിയില്‍ വന്‍ വര്‍ധന

കൊച്ചി: 1999-2000 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവുണ്ടായി. 5096 കോടി രൂപയുടെ സമദ്രോത്പന്നമാണ് ഇന്ത്യ ഈ കാലയളവില്‍ കയറ്റുമതി ചെയ്തത്. സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഏലിയാസ് സേഠ് ഒക്ടോബര്‍ 14 ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

രാജ്യത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ നാലു ശതമാനം ഈ വര്‍ഷം സമുദ്രോത്പന്ന കയറ്റുമതിയില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സമുദ്രോത്പന്ന കയറ്റുമതിയില്‍ 10.03 ശതമാനം വളര്‍ച്ച മൂല്യത്തിലും 12.24 ശതമാനം വളര്‍ച്ച വ്യാപ്തിയിലുമുണ്ടായി. ചെമ്മീന്‍ ആണ് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട ഉത്പന്നം. ആകെ കയറ്റുമതിയുടെ 71 ശതമാനവും ചെമ്മീന്‍ ആയിരുന്നു. 10 ശതമാനം കയറ്റുമതി ചെയ്ത ഫിന്‍ഫിഷ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു.

ജപ്പാനാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതി വിപണി. ആകെ കയറ്റുമതിയുടെ 44 ശതമാനം ജപ്പാനിലേക്കായിരുന്നു. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന യു എസ് 15 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങള്‍ 18 ശതമാനവും ഇറക്കുമതി നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+