സംസ്ഥാന രൂപീകരണം: തീയതികള്‍ പ്രഖ്യാപിച്ചു
ദില്ലി: പുതിയ മൂന്ന ്സംസ്ഥാനങ്ങള്‍ നിലവില്‍ വരുന്ന തീയതികള്‍ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പ്രഖ്യാപിച്ചു. ചത്തീസ്ഗഡ് നവംബര്‍ ഒന്നിനും ഉത്തരാഞ്ചല്‍ ഒമ്പതിനും ജാര്‍ഖണ്ഡ് പതിനഞ്ചിനും നിലവില്‍ വരും.
സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന തീയതി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാാനങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് അദ്വാനി പറഞ്ഞു. ദില്ലിയില്‍ ഒക്ടോബര്‍ 13 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് പുതിയ സംസ്ഥാനങ്ങളുടെയും അധികചുമതല നല്‍കും.
റായിപൂര്‍ ആണ് ചത്തീസ്ഗഢിന്റെ തലസ്ഥാനം. ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം ഡെറാഡൂണും ജാര്‍ണ്ഡിന്റെ തലസ്ഥാനം റാഞ്ചിയുമാണ്.












Click it and Unblock the Notifications