സീതാറാം കേസരി ഗുരുതരാവസ്ഥയില്‍ തുടരുന്നു
ദില്ലി: റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സീതാറാം കേസരിയുടെ ആരോഗ്യനില വഷളായി. കേസരി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.
നെഞ്ചുവേദനയും ശ്വാസം മുട്ടലും രൂക്ഷമായതിനെത്തുടര്‍ന്നാണ് 81-കാരനായ കേസരിയെ ഒക്ടോബര്‍ 12 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ നിന്നും ഹൃദയത്തിലേക്കു പോകുന്ന രക്തവാഹിനിക്കുഴലില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നതാണ് കേസരിയുടെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സി.പി. സിംഹ് പറഞ്ഞു. 1994-ല്‍ കേസരി ഒരു ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
പ്രസിഡണ്ട് കെ.ആര്‍. നാരായണന്‍, എഐസിസി ട്രഷറര്‍ മോത്തി ലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വി. ജോര്‍ജ്ജ് എന്നിവര്‍ കേസരിയെ സന്ദര്‍ശിച്ചു. സോണിയാഗാന്ധി ഇപ്പോള്‍ ജയ്പൂരില്‍ സേവാദളിന്റെ ഒരു പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്.












Click it and Unblock the Notifications