ബീഹാറില്‍ വീണ്ടും കൂട്ടക്കൊല
പാട്ന: ബീഹാറില്‍ ഒരു കുടുംബത്തിലെ 11 പേരെ അഞ്ജാതരായ ആയുധധാരികള്‍ വെടിവെച്ചു കൊന്നു. ഒക്ടോബര്‍ 13-ന് വെള്ളിയാഴ്ച അര്‍ദ്ധരാത്രി സിവാന്‍ ജില്ലയിലെ മോജാഹിദ്പൂര്‍ ഗ്രാമത്തിലാണ് കൂട്ടക്കൊല നടന്നത്.
ഒരു മഠത്തിന്റെ ഭൂമിയെ സംബന്ധിച്ച് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറെക്കാലം നീണ്ട വഴക്കാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന് ബിഹാര്‍ ഡിജിപി കെ.എ. ജേക്കബ് പറഞ്ഞു. ഒരു വിഭാഗത്തില്‍ പെട്ട ആളുകളാണ് മരിച്ചവരെല്ലാവരും.
സിവാന്‍ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കൂടുതല്‍ സുരക്ഷാ സേനയെ സിവാന്‍ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലയിലേക്കുള്ള പ്രവേശനകവാടങ്ങളെല്ലാം ബന്ധിച്ചിരിക്കുകയാണെന്ന് ഡിജിപി പറഞ്ഞു.












Click it and Unblock the Notifications