Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസില്‍ ശിക്ഷിച്ചയാളെ വിട്ടയക്കാന്‍ ഉത്തരവ്

ദില്ലി: മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് 10 വര്‍ഷം തടവിന് കേരളത്തിലെ കോടതി ശിക്ഷിച്ച യുവാവിനെ വിട്ടയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. അഞ്ചു വര്‍ഷമായായി ഹുസൈന്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. ഹുസൈന് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.

1994 ല്‍ ആണ് ഹുസൈനെ 12 മില്ലി ലിറ്റര്‍ ബ്യൂറെനോര്‍ഫിന്‍ ടിഗിസിക് എന്ന മയക്കമരുന്ന് കയ്യില്‍ വെച്ചു എന്ന കേസില്‍ പൊലീസ് അറസ്റ് ചെയ്തത്. 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹുസൈന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രിം കോടതി വിധി പറഞ്ഞത്.

ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമാണ് ബ്യൂറെനോര്‍ഫിന്‍ ടിഗിസിക് ഹുസൈന്‍ ഉപയോഗിച്ചിരുന്നത്. ക്യാന്‍സര്‍ മൂലവും ഓപ്പറേഷനു ശേഷമുള്ള അസ്വാസ്ഥ്യങ്ങള്‍ കാരണവും കടുത്ത വേദന അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ ഇത് മരുന്നായി നല്‍കാറുണ്ട്.

താന്‍ നിര്‍ദേശിച്ച പ്രകാരമാണ് ഹുസൈന്‍ മരുന്ന് ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍ കോടതിയെ ബോധിപ്പിച്ചിട്ടും നിയമം അനുവദിക്കുന്നതില്‍ കവിഞ്ഞ് മയക്കുമരുന്ന് കൈയില്‍ വെച്ചു എന്ന് ആരോപിച്ച് കോടതി ഹുസൈനെ ശിക്ഷിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചിരുന്നു.

ഹുസൈനെ ഉടന്‍ വിട്ടയക്കണമെന്ന് ഉത്തരവിറക്കിയ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് ഹുസൈന്‍ അഞ്ചു വര്‍ഷക്കാലം ജയിലില്‍ കഴിയേണ്ടി വന്നത് വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞു.

ബ്യൂറെനോര്‍ഫിന്‍ ടിഗിസിക് ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഉപയോഗിച്ചാല്‍ മാത്രമേ നിയമലംഘനമാവുന്നുള്ളൂ. 1992ല്‍ കേന്ദ്രസര്‍ക്കാര്‍ ബ്യൂറെനോര്‍ഫിന്‍ ടിഗിസിക് മയക്കുമരുന്നുകളുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഹുസൈനെ 10 വര്‍ഷം ശിക്ഷിച്ചത് നിയമത്തിന്റെ യാതൊരു സാധുതയുമില്ലാതെയാണെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഇത്രയും കാലം തടവില്‍ കഴിയേണ്ടി വന്നത് ഹുസൈന്റെ വ്യക്തിസ്വാതന്ത്യ്രം നിഷേധിക്കലായിരുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+