പാമോയില്‍ ഇറക്കുമതി:ഡിവൈഎഫ്ഐ പ്രക്ഷോഭം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതി തുടരുന്നതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ സംസ്ഥാന സമിതി തീരുമാനിച്ചു. പാമോയില്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ തുടരുകയാണെങ്കില്‍ കൊച്ചിയിലെ ഇറക്കുമതി കേന്ദ്രത്തില്‍ ഉപരോധം സംഘടിപ്പിക്കും.
കേരളത്തിന് ആവശ്യമില്ലാതെ ഇറക്കുമതി ചെയ്യുന്ന പാമോയില്‍ ബഹിഷ്കരിക്കാന്‍ എല്ലാ കേരളീയരോടും ഡിവൈഎഫ്ഐ അഭ്യര്‍ഥിച്ചു.
തേങ്ങയുടെ വില ഇടിഞ്ഞത് മൂലം കേരളത്തിലെ കര്‍ഷകരുടെ നടുവൊടിഞ്ഞിരിക്കുകയാണ്. ഇറക്കുമതി ചുങ്കം കുറച്ച് പാമോയില്‍ ഇറക്കുമതി ചെയ്യുന്നതാണ് വെളിച്ചെണ്ണയുടെ വില കുത്തനെ ഇടിയാന്‍ കാരണം-സംസ്ഥാന സമിതി പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications