റസ്റോറന്റ് ടെന്‍ഡര്‍ വീണ്ടും വിളിക്കാന്‍ ഉത്തരവ്
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ റസ്റോറന്റ് നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായി.
ഒബ്റോയി ഗ്രൂപ്പിന് റസ്റോറന്റ് അനുവദിക്കാന്‍ വിമാനത്താവളക്കമ്പനി എംഡിയും ഡയറക്ടര്‍ ബോര്‍ഡും വഴിവിട്ട ശ്രമങ്ങള്‍ നടത്തുന്നതായി ആരോപിച്ച് എറണാകുളത്തെ പ്രസിഡന്‍സി ഗ്രൂപ്പ് സമര്‍പ്പിച്ച പരാതിയിന്മേലാണ് ഈ വിധിയുണ്ടായത്.
1999 ജൂണില്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചപ്പോഴാണ് അന്താരാഷ്ട്ര ടെര്‍മിനലില്‍ റസ്റോറന്റ് തുടങ്ങാന്‍ ആദ്യമായി ടെണ്ടര്‍ വിളിക്കുന്നത്. അന്ന് ഒബറോയ് ഗ്രൂപ്പ് ആറുമാസത്തെ സാവകാശം ചോദിച്ചതിനെത്തുടര്‍ന്ന് പ്രസിഡന്‍സി ഗ്രൂപ്പിന് റസ്റോറന്റ് നടത്താന്‍ താല്ക്കാലിക അനുമതി ലഭിച്ചു. ഇങ്ങനെ പ്രവര്‍ത്തനം തുടര്‍ന്ന റസ്റോറന്റ് കഴിഞ്ഞ മാര്‍ച്ച് 31ന് വിമാനത്താവളക്കമ്പനി നിര്‍ത്തലാക്കിയതോടെ ഇപ്പോള്‍ ഇവിടെ റസ്റോറന്റില്ലാത്ത സ്ഥിതിയാണ്.
ഇപ്പോള്‍ വിമാനത്താവള ആഭ്യന്തര ടെര്‍മിനലില്‍ റസ്റോറന്റ് നടത്തുന്ന ഒബ്റോയി ഗ്രൂപ്പിന് അന്താരാഷ്ട്ര ടെര്‍മിനലിലെ റസ്റോറന്റും അനുവദിക്കാനായാണ് അവിടെ പ്രവര്‍ത്തിച്ചിരുന്ന പ്രസിഡന്‍സി ഹോട്ടല്‍ പൂട്ടിയതെന്നാണ് പ്രധാന ആരോപണം.












Click it and Unblock the Notifications