കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ വേണം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് കെ.കരുണാകരന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 14 ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റിനെ ആരുടെയും കല്പന പ്രകാരം തീരുമാനിക്കേണ്ടതല്ല. തിരഞ്ഞെടുപ്പിലൂടെയാണ് തീരുമാനിക്കേണ്ടത്. അതിന് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണം---- കരുണാകരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. മുരളീധരന്റെ പേര് താന്‍ ഇതേ വരെ നിര്‍ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ നിന്ന് പിന്മാറാനും താന്‍ മുരളിയോട് ആവശ്യപ്പെടില്ല. ഏതൊരു കോണ്‍ഗ്രസുകാരനെയും പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുരളിക്കും അവകാശമുണ്ട്.

പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരും. സജീവരാഷ്ട്രീയത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്.

ജെ.എം.എം കോഴക്കേസില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ കോടതി ശിക്ഷിച്ചതില്‍ തനിക്ക് ദു:ഖമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. റാവു കുറ്റം ചെയ്തിട്ടുണ്ടോ എന്ന് വിധിക്കേണ്ടത് കോടതിയാണ്. കോടതി വിധി വന്നതിനു ശേഷം ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X