Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി മോഡല്‍ പീഡനം വീണ്ടും

തലശ്ശേരി: സൂര്യനെല്ലി പീഡനക്കേസ് മാതൃകയില്‍ ഭര്‍തൃമതിയായ യുവതിയെ അഞ്ചോളം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. കതിരൂരിനടുത്തുള്ള 26 കാരിയാണ് പൊലീസിനെ സമീപിച്ചത്. പരിചയക്കാരനായ യുവാവ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയ ശേഷം രണ്ടു ദിവസം തടവില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

കഴിഞ്ഞ സപ്തംബര്‍ 18 നാണ് സംഭവത്തിനു തുടക്കം. ഉച്ചയ്ക്ക് ശേഷം ജില്ലാകോടതിക്കു സമീപം ബസ്സ്റ്റോപ്പില്‍ കൈക്കുഞ്ഞുമായി നില്‍ക്കുമ്പോള്‍ പരിചയക്കാരനായ സുകു എന്ന സുകുമാരന്‍ ഓട്ടോറിക്ഷ നിര്‍ത്തി അടുത്തുവന്നു. വീട്ടില്‍ക്കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി. എന്നാല്‍ ഇയാള്‍ ആദ്യം ഒരു സ്കൂളില്‍ വച്ചും പിന്നീട് ഒരു ലോഡ്ജിലും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു. ഇയാളുടെ സുഹൃത്തുക്കളും പീഡിപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം അവശയായ തന്നെ ഇവര്‍ ധര്‍മ്മടം ബോട്ടുജെട്ടിക്കടുത്ത് ഇറക്കിവിട്ട് കടന്നുകളഞ്ഞു- യുവതി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു. മാനക്കേടോര്‍ത്താണ് പരാതിപ്പെടാന്‍ വൈകിയതെന്നും ഇവര്‍ പറഞ്ഞു.

തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനോടൊപ്പം എത്തിയാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി പ്രകാരം കേസിലെ മുഖ്യപ്രതിയായ സുകുവിനെയും മറ്റു പ്രതികളെയും കുറിച്ച് അന്വേഷണം തുടങ്ങി.സിഐ കെ .ജയേന്ദ്രനാണ് അന്വേഷണം നടത്തുന്നത്. കേസില്‍ ആരോപണവിധേയനായ ധര്‍മ്മടത്തെ സുകു എന്ന സുകുമാരനെ സപ്തംബര്‍ 28ന് ചിലര്‍ വെട്ടി പരിക്കേല്‍പിച്ചിരുന്നു. ഇയാള്‍ എറണാകുളത്ത് ചികിത്സയിലാണിപ്പോള്‍. ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+