പുണ്യാഹം നടത്തിയത് ശരിയെന്ന് പണിക്കര്‍
കോട്ടയം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വയലാര്‍ രവിയുടെ മകന്‍ കടന്നതിനെ തുടര്‍ന്ന് പുണ്യാഹം തളിക്കാന്‍ തന്ത്രി നിര്‍ദേശിച്ചതിനെ ന്യായീകരിച്ചുകൊണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ രംഗത്ത്.
അമ്മ വഴിയുള്ള ദായക്രമപ്രകാരം ക്രൈസ്തവ മതത്തില്‍പെട്ട സ്ത്രീക്ക് ജനിച്ചയാള്‍ ക്ഷേത്രത്തില്‍ കടന്നതുകൊണ്ടാണ് പുണ്യാഹം നടത്തിയതെന്ന് നാരായണപ്പണിക്കര്‍ പറഞ്ഞു. താഴ്ന്ന ജാതിയില്‍ പെട്ട വയലാര്‍ രവിയുടെ മകന്‍ ക്ഷേത്രത്തില്‍ കയറിയതുകൊണ്ടാണ് പുണ്യാഹം നടത്തിയത് എന്നും ഇത് അയിത്താചാരമാണെന്നും മറ്റും ആരോപിക്കുന്നത് ശരിയല്ലെന്ന് പണിക്കര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ക്ഷേത്രാചാരങ്ങളില്‍ അന്തിമവിധി പറയേണ്ടത് ക്ഷേത്രം തന്ത്രിയാണ്. ഇതില്‍ സര്‍ക്കാരിന് അഭിപ്രായം പറയാന്‍ അധികാരമില്ല. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും എല്ലാവരും മാനിക്കേണ്ടതുണ്ട്.
സവര്‍ണരും അവര്‍ണരും തമ്മില്‍ ഇന്ന് യാതൊരു അന്തരവുമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അയിത്താചരണമാണ് എന്നൊക്കെ പറയുന്നത് ശുദ്ധഅസംബന്ധമാണ്. പുതിയ തലമുറയെ വഴിതെറ്റിക്കാനാണ് ഈ പ്രഹസനം- പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications