Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപി മാര്‍ച്ച് മതസൗഹാര്‍ദം തകര്‍ക്കുമെന്ന്

കൊച്ചി: പുണ്യാഹവിവാദവുമായി ബന്ധപ്പെട്ട് വര്‍ക്കലയില്‍ നിന്ന് ഗുരുവായൂരിലേക്ക് നടത്തുന്ന എസ്എന്‍ഡിപി മാര്‍ച്ച് കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനേ ഉപകരിക്കൂവെന്ന് ശ്രീനാരായണ ആദര്‍ശ സംരക്ഷണ സമിതി കുറ്റപ്പെടുത്തി.

വര്‍ക്കലയില്‍ നിന്ന് ഗുരുവായൂരേക്ക് മാര്‍ച്ച് നടത്തുന്നത് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ക്കെതിരാണെന്ന് സമിതി ചെയര്‍മാന്‍ എന്‍.ഡി. പ്രേമചന്ദ്രനും ജനറല്‍ കണ്‍വീനര്‍ ബാബു വിജയനാഥും പറഞ്ഞു. ഒക്ടോബര്‍ 14 ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

നിയമഭേദഗതിയിലൂടെ മാത്രമേ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിയമങ്ങളെ മാറ്റാന്‍ പറ്റൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നിയമനത്തില്‍, പ്രത്യേകിച്ച് സെക്രട്ടേറിയേറ്റ് സര്‍വീസില്‍ ഈഴവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കാന്‍ എസ്എന്‍ഡിപി പ്രസിഡന്റായ വെള്ളാപ്പള്ളി നടേശന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ ആരോപിച്ചു. പിന്നോക്ക സമുദായത്തോട് നടേശന്‍ ഇപ്പോള്‍ കാണിക്കുന്ന സ്നേഹം കപടമാണ്. എസ്എന്‍ഡിപിയില്‍ തന്റെ സ്വാധീനമുറപ്പിക്കാനുള്ള നടേശന്റെ ശ്രമത്തിന്റെ ഭാഗമാണിത്.

ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തായി നാരായണഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത് തെറ്റായിപോയി. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നതിനും സ്ഥാപിത താത്പര്യങ്ങള്‍ സാധിക്കുന്നതിനും നാരായണഗുരുവിനെപ്പോലെ ഒരു സാമൂഹ്യപരിഷ്കര്‍ത്താവിന്റെ പേര് ദുരുപയോഗപ്പെടുത്താന്‍ പാടില്ലെന്ന് അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+