Get Updates
Get notified of breaking news, exclusive insights, and must-see stories!

റബര്‍ കര്‍ഷകരുടെ ദുരിതം വര്‍ധിക്കുന്നു: വി.എസ്.

തിരുവനന്തപുരം: ലോകവ്യാപാര സംഘടനയുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെക്കാന്‍ പോകുന്ന കരാര്‍ കേരളത്തിലെ റബര്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനു പകരം അവരുടെ ദുരിതം വര്‍ധിപ്പിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. വന്‍തോതില്‍ റബര്‍ ഇറക്കുമതിചെയ്തതു കാരണം ടണ്‍ കണക്കിനു റബര്‍ ഇവിടെ കെട്ടിക്കിടക്കുകയാണ്. ഈയവസരത്തില്‍ റബറിനെ കാര്‍ഷികോല്പന്നങ്ങളുടെ ലിസ്റില്‍ നിന്നുമാറ്റി വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ ലിസ്റില്‍പ്പെടുത്തി കരാറുണ്ടാക്കാന്‍ പോകുന്ന നടപടി കടുത്ത ദ്രോഹമാണെന്ന് വി.എസ്. പറഞ്ഞു.

കേരളത്തിലെ കാര്‍ഷികമേഖലയും സമ്പദ്ഘടനയും കൂടുതല്‍ തകരുന്നത് ഒഴിവാക്കാന്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന് അച്യുതാനന്ദന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+