കശ്മീരില്‍ 11 പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒക്ടോബര്‍ 15ഞായറാഴ്ച 11 പേര്‍ കൊല്ലപ്പെട്ടു.ആറുസൈനികരും അഞ്ച് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്.തീവ്രവാദികളില്‍ മൂന്നുപേര്‍ പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ്.
പൂഞ്ച് ജില്ലയിലെ മാണ്ഠിക്കടുത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ മരിച്ചു.പൂഞ്ചിലെ സുരന്‍കോട്ടില്‍ സൈന്യം നടത്തിയ തിരച്ചിലില്‍ ഒരുതീവ്രവാദി കൊല്ലപ്പെട്ടു.ഉദ്ദംപൂര്‍ ജില്ലയില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളിലാണ് മറ്റു ഏഴുപേര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications