അധോലോക നേതാവ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു
ഹൈദരാബാദ്: മുംബൈ അധോലോകത്തെ പ്രമുഖ നേതാവും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുമായ രാജു ഭയ്യ എന്നറിയപ്പെടുന്ന ബാദ് രാജു ഗംഗാറാം(50) പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു.
ഒക്ടോബര്‍ 14 ശനിയാഴ്ചയായിരുന്നു സംഭവം. ആന്ധപ്രദേശിലെ കരിംനഗര്‍ ജില്ലയിലെ ജയിലില്‍ നിന്നും മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇയാള്‍ പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 21 നാണ് രാജുവിനെ അറസ്റ്റ് ചെയ്തത്. മുംബൈ അധോലോകത്തെ പ്രമുഖ നേതാവും ഒട്ടേറെ കൊലപാതകങ്ങളുള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ് ഇയാള്‍. 30 ലേറെ കേസുകളില്‍ ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. പലതും ജാമ്യം പോലും കിട്ടാത്ത കേസുകളാണ്.
അധോലോക നായകനെ പിടികൂടാന്‍ പൊലീസ് വന്‍ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കരിംനഗര്‍ ജില്ലയില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications