രാജ്കുമാര്‍ മോചനം ഉടനേയുണ്ടാകുമെന്ന് സൂചന
ചെന്നൈ: കന്നഡ നടന്‍ രാജ്കുമാറിനെ വീരപ്പന്റെ തടവില്‍ നിന്നു മോചിപ്പിക്കാനുള്ള സാധ്യതയേറി. രാജ്കുമാറിന്റേയും മറ്റ് രണ്ട് ബന്ദികളുടേയും മോചനം ഉടന്‍ സാധ്യമാകുമെന്നാണ്് പ്രതീക്ഷ.
വീരപ്പനുമായി ചര്‍ച്ചകള്‍ നടത്താന്‍ കാട്ടിലേക്ക് പോയ പ്രത്യേക ദൗത്യസംഘത്തിലെ അംഗവും തമിഴ് ദേശീയ ഇയ്യക്കം നേതാവുമായ പി.നെടുമാരനാണ് ഒക്ടോബര്‍ 15 ഞായറാഴ്ച ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.
ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്കുമാറിന്റെ മോചനം സംബന്ധിച്ച് ക്രിയാത്മകമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് നെടുമാരന്‍ കാട്ടില്‍ നിന്നയച്ച ഒരു സന്ദേശത്തില്‍ പറഞ്ഞു. തമിഴ് ദേശീയ ഇയ്യക്കം ജനറല്‍ സെക്രട്ടറി പരന്ദാമന്‍ ഞായറാഴ്ച പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
വീരപ്പനുമായുള്ള ചര്‍ച്ചകള്‍ യാതൊരു തടസ്സവും കൂടാതെ നടക്കുന്നുവെന്നും നാലു ദൗത്യസംഘാംഗങ്ങളും രാജ്കുമാറിനെ വീരപ്പന്റെ തടവില്‍ നിന്നും മോചിപ്പിക്കുമെന്നും നെടുമാരന്‍ തന്റെ സന്ദേശത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications