ജി.എസ് ധാരാസിംഹ് അന്തരിച്ചു
കൊച്ചി: പ്രമുഖ ഗാന്ധിയനും സ്വാതന്ത്യ്ര സമരസേനാനിയുമായ ചൗധരി ജി.എസ് ധാരാസിംഹ് അന്തരിച്ചു. ഒക്ടോബര്‍ 15 ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കടവന്ത്രയിലെ വസതിയില്‍ വച്ച് ശക്തിയായ ശ്വസതടസവും ചുമയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചി നിയമസഭയുടെ ആദ്യത്തെ പ്രധാനമന്ത്രി ഇക്കണ്ടവാര്യരുടെ സഹോദരീപുത്രി ഭാരതീദേവിയാണ് ഭാര്യ. കീര്‍ത്തി ഏകമകളാണ്. ചിക്കാഗോയില്‍ കംപ്യൂട്ടര്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സുരേഷ് ജാമാതാവാണ്.
ചിക്കാഗോയിലുള്ള മകളും മരുമകനും നാട്ടിലെത്തിയതിനു ശേഷം മൃതദേഹം സംസ്കരിക്കും.












Click it and Unblock the Notifications