ഇടിമിന്നലേറ്റ് പാലക്കാട് ആറുപേര്‍ മരിച്ചു
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഇടിമിന്നലേറ്റ് ആറു പേര്‍ മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശികളായ ഹരിദാസ് (38) , രാമന്‍(44), വാസു(48), ഈര(38), രാമചന്ദ്രന്‍(28), എം സി രാമചന്ദ്രന്‍( 33) എന്നിവരാണ് മരിച്ചത്. പതിനാലോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ 15 ഞായറാഴ്ച ശവസംസ്കാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ട് ദാരുണമായി മരിച്ചത്.
ശ്രീകൃഷ്ണപുരം സ്വദേശി സ്ക്വാഡ്രന്‍ ലീഡര്‍ മോഹന്‍കുമാറിന്റെ ശവസംസ്കാരത്തിനു പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇവര്‍. ശവസംസ്കാരത്തിനു ശേഷം ഇവര്‍ മടങ്ങുന്ന നേരത്താണ് ശക്തമായ മഴയും ഇടിമിന്നലുമുണ്ടയത്.
ഒക്ടോബര്‍ 12 വ്യാഴാഴ്ച രാജസ്ഥാനിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മോഹന്‍കുമാറിന്റെ മൃതദേഹം ഒക്ടോബര്‍ 15 ഞായറാഴ്ച രാവിലെയാണ് സ്വദേശത്തെത്തിച്ചത്.
മിന്നലില്‍ പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥന ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍ ആശുപത്രയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10000 രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications