മൃഗീയതയ്ക്കെതിരേ മാര്‍ച്ച്
തിരുവനന്തപുരം : മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ കേരളത്തില്‍ ജന്തുസ്നേഹികള്‍ ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. പ്രകൃതിയോടും മൃഗങ്ങളോടും പക്ഷികളോടും മനുഷ്യന്‍ കാട്ടുന്ന മൃഗീയതയ്ക്കെതിരേ ഉണര്‍ത്തുപാട്ടായാണ് മാര്‍ച്ച് നടത്തുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മാര്‍ച്ച് ഡിസംബര്‍ 25 ന് ആരംഭിക്കും.
കേരളാ ആനിമല്‍ ലവേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ കോണ്‍ഗ്രസ്, ആനിമല്‍ റൈറ്റ്സ് ഇന്റര്‍നാഷണല്‍ എന്നീ സംഘടനകളാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കേരളാ ആനിമല്‍ ലവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ.വി.കെ മൂസത് അറിയിച്ചതാണിത്.
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമെതിരേ മനുഷ്യന്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരായി അവബോധം വളര്‍ത്തിയെടുക്കാനാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് മൂസത് അറിയിച്ചു. കേരളത്തില്‍ ദിവസം തോറും മനുഷ്യന്റെ ഉപയോഗത്തിനായി 25,000 മൃഗങ്ങളെ കശാപ്പു ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യം, മാംസം, മുട്ട തുടങ്ങിയവ ആഹാരമാക്കുന്നത് കൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ പ്രചരിപ്പിക്കുകയെന്നതും മാര്‍ച്ചിന്റെ ലക്ഷ്യമാണെന്ന് മൂസത് പറഞ്ഞു.












Click it and Unblock the Notifications