Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിനെ കൊല്ലുമെന്ന് ഭയപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു

തലശ്ശേരി: തലശ്ശേരിക്കടുത്ത് കതിരൂര്‍ സ്വദേശിയായ 26 കാരിയെ സൂര്യനെല്ലി മാതൃകയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത് കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടാണെന്ന് അറിവായി. ഒപ്പം യുവതിയുടെ കുഞ്ഞിനെ വില്‍ക്കാനും പ്രതികള്‍ ശ്രമം നടത്തി.

പരിചയക്കാരനായ ഒരു യുവാവും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ഇക്കഴിഞ്ഞ സപ്തംബര്‍ 18 ന് പീഡിപ്പിച്ചതായി യുവതി കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ധര്‍മ്മടം സ്വദേശിയായ സുകു എന്ന സുകുമാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലെത്തിയ യുവതി കുഞ്ഞുമൊത്ത് ജോലി അന്വേഷിച്ചു മടങ്ങുകയായിരുന്നു. ജില്ലാക്കോടതിക്കടുത്ത് ബസ് കാത്തു നിന്നപ്പോള്‍ ഒരു ഓട്ടോറിക്ഷയുമായി സുകുമാരന്‍ എത്തി. വീട്ടില്‍ വിടാമെന്ന് പറഞ്ഞ് യുവതിയോട് അതില്‍ കയറാന്‍ പറഞ്ഞു. പരിചയമുള്ളയാളായതിനാല്‍ യുവതി മറ്റൊന്നും സംശയിക്കാതെ ഓട്ടോയില്‍ കയറി.

തുടര്‍ന്ന് വൈകുംവരെ നഗരത്തില്‍ ചുറ്റിക്കറങ്ങിയ സുകുമാരനും ഓട്ടോറിക്ഷാ ഡ്രൈവറും ധര്‍മടം സ്കൂളിലേയ്ക്കു കൊണ്ടുപോയി യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. രണ്ടുവയസ്സുള്ള തന്റെ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പിറ്റേന്ന് രാവിലെ വീട്ടില്‍ കൊണ്ടുപോയാക്കാമെന്നു പറഞ്ഞ് യുവതിയെ തലശ്ശേരിയിലെ ഒരു ലോഡ്ജിലേക്കാണ് കൊണ്ടുപോയത്. എതിര്‍ത്താല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ യുവതിക്ക് രക്ഷപ്പെടാന്‍ മാര്‍മുണ്ടായിരുന്നില്ല. ലോഡ്ജില്‍ റൂംബോയിയും മറ്റൊരാളും മാനഭംഗപ്പെടുത്തി.

ഉച്ചയ്ക്കു ശേഷം ഇവരെ മറ്റൊരു ലോഡ്ജിലേക്കു മാറ്റി. യുവതിയെയും കുഞ്ഞിനെയും മുറിയില്‍ പൂട്ടിയിട്ടു. കുറച്ചുസമയത്തിനു ശേഷം മറ്റൊരാളുമായി മടങ്ങിവന്നു. പിന്നീട് രാത്രി 11 മണിയോടെ യുവതിയെയും കുട്ടിയെയും കൂട്ടി സുകുമാരന്‍ ധര്‍മടം ബോട്ട് ജെട്ടിയിലെത്തി ഇവരെ അവിടെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന നിലയിലാണ് യുവതി. കൂടുതല്‍ വിവരങ്ങളൊന്നും ഇവര്‍ പറയുന്നില്ല. കൂടുതല്‍ ആളുകള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ആരോപണവിധേയനായ സുകുമാരന്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ പീഡിപ്പിച്ചതില്‍ രോഷാകുലരായ ഒരു സംഘം ആള്‍ക്കാര്‍ ഇയാളെ ആക്രമിക്കുകയായിരുന്നുവെത്രെ. ഈ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റുമെതിരേ ധര്‍മടം പൊലീസില്‍ കേസുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+