Get Updates
Get notified of breaking news, exclusive insights, and must-see stories!

റയില്‍വേ ഇന്റര്‍നെറ്റ് ബുക്കിംഗ് ഏര്‍പ്പെടുത്തും

കോയമ്പത്തൂര്‍: ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍നെറ്റ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. കേന്ദ്ര റെയില്‍ വേ സഹമന്ത്രി ഒ രാജഗോപാല്‍ അറിയിച്ചതാണിത്. ന്യൂദില്ലി സ്റ്റേഷനിലാണ് ആദ്യമായി ഈ സൗകര്യം ഏര്‍പ്പെടുത്തുക. ഒക്ടോബര്‍ 15 ഞായറാഴ്ച കോയമ്പത്തൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംസ്ഥാനങ്ങളിലും വിനോദസഞ്ചാര ട്രെയിനുകള്‍ ആരംഭിക്കുമെന്നും രാജഗോപാല്‍ അറിയിച്ചു. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലേയും വിനോദസഞ്ചാര വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തും. രാജസ്ഥാനിലെ പാലസ് ഓണ്‍ വീല്‍സ് മാതൃകയില്‍ വിനോദസഞ്ചാര ട്രെയിനുകള്‍ ഏര്‍പ്പെടുത്താനാണ് പദ്ധതിയിടുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുത്ത 50 സ്റ്റേഷനുകളില്‍ ഭക്ഷണവിതരണത്തിനുള്ള ചുമതല സ്വകാര്യ ഹോട്ടലുകളെ ഏല്‍പ്പിക്കുമെന്ന് മന്ത്രി രാജഗോപാല്‍ അറിയിച്ചു.

കൊച്ചി-കോയമ്പത്തൂര്‍, പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടുകളില്‍ ഇലക്ട്രിക്കല്‍ ട്രെയിന്‍ പദ്ധതി അധികം താമസിയാതെ ദക്ഷിണറെയില്‍വേ പൂര്‍ത്തിയാക്കുമെന്ന് രാജഗോപാല്‍ പറഞ്ഞു. കൊച്ചി- കോയമ്പത്തൂര്‍ റെയില്‍വേലൈന്‍ ദൂരം 200 കിലോമീറ്ററിലും അധികമായതു കൊണ്ട് ഈ റൂട്ടില്‍ ഇലക്ട്രിക്കല്‍ ട്രെയിന്‍ സംവിധനം ഏര്‍പ്പെടുത്താന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട് . എങ്കിലും യാത്രക്കാരുടെ സൗകര്യത്തിനായി ഈ റൂട്ടുകളില്‍ ഇലക്ട്രിക്കല്‍ ട്രെയിന്‍ ഓടിക്കാന്‍ തന്നെയാണ് റെയില്‍വേ തീരുമാനം.

225 കോടി രൂപ ചിലവഴിച്ചു തമിഴ്നാട്ടിലെ കാരൂറിനും സേലത്തിനുമിടയില്‍ പുതിയ റെയില്‍വേലൈന്‍ പണിയുന്നതിനും 200 കോടി മുടക്കി ഗുഡല്ലൂര്‍-സേലം റൂട്ടില്‍ ഗേജ്മാറ്റം നടത്തുന്നതിനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍- ചെന്നൈ നീലഗിരി എക്സ്പ്രസിലും ചേരന്‍ എക്സ്പ്രസിലും ഓരോ അധിക കോച്ചുകള്‍ വീതം ഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+