അധ്യാപകനെ കുത്തിയ കേസില്‍ വിദ്യാര്‍ത്ഥിക്ക് ജാമ്യം
നെന്മാറ: അധ്യാപകനെ കുത്തി പരിക്കേല്പിച്ച കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ കോടതി ജാമ്യത്തില്‍ വിട്ടു.നെന്മാറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സെയ്ഫുദ്ദീനെ (17)യാണ് ആലത്തൂര്‍ കോടതി ജാമ്യത്തില്‍ വിട്ടത്.
ഒക്ടോബര്‍ 11 ബുധനാഴ്ചയാണ് സെയ്ഫുദ്ദീന്‍ തന്റെ സ്കൂളിലെ അധ്യാപകന്‍ വാസുദേവനെ കുത്തി പരിക്കേല്പിച്ചത്.തുടര്‍ന്ന് സെയ്ഫുദ്ദീന്‍ ഒളിവിലായിരുന്നു. അച്ഛന്‍ തന്നെയാണ് സെയ്ഫുദ്ദീനെ പോലീസ് സ്റേഷനില്‍ ഹാജരാക്കിയത് .












Click it and Unblock the Notifications