കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ നിയമം വരും

  • By Staff
Google Oneindia Malayalam News

ജയ്പൂര്‍: ഇന്ത്യയില്‍ സ്വകാര്യാശുപത്രികളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു. സ്വകാര്യ ആശുപത്രികളുടെയും നഴ്സിങ് ഹോമുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി സി.പി.താക്കൂര്‍ ഒക്ടോബര്‍ 15 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ വകുപ്പുകള്‍ നിയമത്തിലുണ്ടാകും.

സ്വകാര്യ ആശുപത്രികളിലും സ്വകാര്യ പതോളജിക്കല്‍ ലാബുകളിലും അബോര്‍ഷന്‍, എയ്ഡ്സ് പരിശോധന, ഹെപ്പാറ്റൈറ്റിസ് പരിശോധന തുടങ്ങിയവക്ക് ഉയര്‍ന്ന നിലവാരം ഉറപ്പാക്കുകയാണ് നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. ഡോക്ടര്‍മാര്‍ക്ക് തുടര്‍വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. ഡോക്ടര്‍മാര്‍ മെഡിക്കല്‍ രംഗത്തെ എല്ലാ പുതിയ അറിവുകളും സ്വായത്തമാക്കണമെന്നാണ് സര്‍ക്കാര്‍ നയം.

സ്വകാര്യ ആശുപത്രികളും നഴ്സിങ്് ഹോമുകളും കൂണുകള്‍ പോലെ മുളച്ചു വരുന്നത് നിയന്ത്രിക്കാനും സര്‍ക്കാരിന് പരിപാടിയുണ്ടെന്ന് സി പി താക്കൂര്‍ അറിയിച്ചു.

മരുന്നു വില തോന്നുന്നതു പോലെ ഉയര്‍ത്തുന്ന മരുന്നു കമ്പനികളുടെ നടപടികളും നിയന്ത്രിക്കും. ഇക്കാര്യത്തിനായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും മരുന്നു കമ്പനികളുടെ പ്രതിനിധികളുടെയും യോഗം ഡിസംബറില്‍ വിളിച്ചു ചേര്‍ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X