കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാജ്കുമാര് നാളെ രാവിലെയ്ക്കുള്ളില്‍ തിരിച്ചെത്തുമെന്ന് കരുണാനിധി
ചെന്നൈ: വീരപ്പന് ബന്ദിയാക്കിയ കന്നഡ നടന് രാജ്കുമാറും മറ്റു രണ്ടു പേരും ഒക്ടോബര്‍ 16 തിങ്കളാഴ്ച രാത്രിയോടെയോ ചൊവാഴ്ച രാവിലെയോടെയോ തിരിച്ചെത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി. സണ്‍ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
അതേ സമയം രാജ്കുമാറിനെ അനുഗമിക്കുന്ന കാര്യത്തില്‍ തമിഴ്നാട്-കര്‍ണ്ണാടക സര്‍ക്കാരുകളുടെ ദൂതന്മാരായ ആര്.ആര്. ഗോപാലും പഴ നെടുമാരനും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടെന്ന് രാജ് ടിവി റിപ്പോര്‍ട്ടു ചെയ്തു.
രാജ്കുമാര് മോചിതനായെന്ന് നേരത്തെ സീ ടിവി റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ദൂതന്മാര് തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് രാജ്കുമാര് വനത്തില്‍ നിന്ന് പുറത്തുകടക്കുന്നത് വൈകുന്നതെന്ന് പൊതുവെ കരുതപ്പെടുന്നു.
Comments
Story first published: Monday, October 16, 2000, 5:30 [IST]