കേസരിയുടെ നില മെച്ചപ്പെട്ടു
ദില്ലി: മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് അദ്ദേഹത്തിന്റെ കുടുംബവൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് ദിവസമായി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
തിങ്കളാഴ്ച രാവിലെ അദ്ദേഹം ഭക്ഷണം കഴിച്ചു. കുടുംബാംഗങ്ങളെ തിരിച്ചറിയുകയും ചെയ്തു.
ഒക്ടോബര്‍ 12 വ്യാഴാഴ്ചയാണ് കേസരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.












Click it and Unblock the Notifications