രാജ്കുമാര്‍ ഇന്ന് മോചിതനായേക്കും
ചെന്നൈ: കാട്ടുകള്ളന്‍ വീരപ്പന്‍ ബന്ദിയാക്കിയ കന്നഡ നടന്‍ രാജ്കുമാറിനെ ഒക്ടോബര്‍ 16 തിങ്കളാഴ്ച രാവിലെ മോചിപ്പിക്കുമെന്ന് വിവരം ലഭിച്ചു.
ദേശീയ ഇയക്കം നേതാവ് പി.നെടുമാരനും മറ്റു ദൂതന്മാരും വീരപ്പനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് രാജ്കുമാറിന്റെ മോചനം സംബന്ധിച്ച് ധാരണയായത്. ഇതു സംബന്ധിച്ച് നെടുമാരന്റെ സന്ദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായ് 30നാണ് രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയത്.
രാജ്കുമാറിനെ കൊണ്ടുവരാന്‍ സത്യമംഗലം കാട്ടിനടുത്ത് തമിഴ്നാട് പൊലീസ് ഹെലിക്കോപ്റ്റര്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications