കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാജ്കുമാര് മോചിതനായെന്ന് സീ ടിവി
ദില്ലി: കന്നഡ ചലച്ചിത്ര താരം രാജ്കുമാറിനെയും മറ്റു ബന്ദികളെ യും വീരപ്പന് മോചിപ്പിച്ചതായി സീ ടിവി റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ 78 ദിവസമായി സത്യമംഗലം കാട്ടില്‍ വീരപ്പന്റെ ബന്ദിയായി കഴിയുകയായിരുന്ന രാജ്കുമാറും സംഘവും ചെന്നൈയിലേക്കു തിരിച്ചതായും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 16 തിങ്കളാഴ്ച ഉച്ചയ്ക്കുള്ള വാര്‍ത്താ ബുള്ളറ്റിനിലാണ് സീ ടിവി ഈ വിവരം പുറത്തുവിട്ടത്.
സംഘം കാട്ടിലൂടെ രാത്രി മുഴുവന്‍ സഞ്ചരിച്ച് ചൊവാഴ്ച രാവിലെ ചെന്നൈയിലെത്തുമെന്നും സീ ടിവി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അതേസമയം ഈ വാര്‍ത്തക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും രാജ്കുമാറിന്റെ മോചനം റിപ്പോര്‍ട്ടു ചെയ്ത സീ ടിവിയുടെ ചെന്നൈ ലേഖകന്‍ പറഞ്ഞു.
Story first published: Monday, October 16, 2000, 23:53 [IST]