ഹര്‍ത്താല്‍: കേരള ഹൈക്കോടതി വിധി സുപ്രിം കോടതി സ്റേ ചെയ്തു
ദില്ലി: ബലം പ്രയോഗിച്ച് ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധി സുപ്രിം കോടതി സ്റേ ചെയ്തു.
കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹര്‍ജികളിന്മേലാണ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റിസ് എ.എസ്.ആനന്ദും ജസ്റിസുമാരായ ആര്‍.സി.ലാഹോടിയും ശിവരാജ് വി. പാട്ടീലുമടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
കോണ്‍ഗ്രസിനു വേണ്ടി മുന്‍ അറ്റോണി ജനറല്‍ കെ.പരാശരനും സിപിഎമ്മിനു വേണ്ടി രാജീവ് ധവാനും ഹാജരായി. ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് പരാശരന്‍ വാദിച്ചു. പാര്‍ട്ടികളുടെ രജിസ്ട്രേഷനെ കുറിച്ച് പറയുന്ന ഭരണഘടനയിലെ ആര്‍പി നിയമത്തിലെ 29ാം വിഭാഗത്തില്‍ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനെ കുറിച്ച് പറയുന്നില്ലെന്ന് രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ബലപ്രയോഗത്തിലൂടെ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് കേരള ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.












Click it and Unblock the Notifications