ബന്ദിപ്രശ്നം: വിവരമൊന്നുമില്ലെന്ന് കൃഷ്ണ
ധാര്‍വാട്: വീരപ്പന്‍ തട്ടിക്കൊണ്ടു പോയ കന്നഡ ചലച്ചിത്ര താരം രാജ്കുമാറിന്റെ മോചനം സംബന്ധിച്ച് തനിക്കിതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു.
ബന്ദിപ്രശ്നം കൈകാര്യം ചെയ്യുന്ന ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗേയില്‍ നിന്ന് രാജ്കുമാറിന്റെ മോചനം സംബന്ധിച്ച സന്ദേശമൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഒക്ടോബര്‍ 16 തിങ്കളാഴ്ച ധാര്‍വാടില്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.
അതേ സമയം രാജ്കുമാറിനെ മോചിപ്പിച്ചതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് ചെന്നൈയിലെ നക്കീരന്‍ ഓഫീസില്‍ നിന്നറിയിച്ചു. ഗോപാലും നെടുമാരനും വീരപ്പനുമായി ചര്‍ച്ച തുടരുകയാണെന്ന് നക്കീരന്‍ അസോസിയേറ്റ് എഡിറ്റര്‍ എ.കാമരാജ് അറിയിച്ചു.
രാജ്കുമാറിന്റെ മോചനം സംബന്ധിച്ച് അനുകൂല തീരുമാനം തിങ്കളാഴ്ച രാത്രിയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.












Click it and Unblock the Notifications